ഓട്ടോ ഓടിച്ച് ജീവിതം മുന്നേറുമ്പോഴും ബിൻസിയുടെ മനസ്സ് അശരണർക്കൊപ്പം
റിപ്പോർട്ട് :ദീപാ ഷാജി പുൽപ്പള്ളി .
ജീവിതവഴിയിൽ മുന്നോട്ട് പോകുമ്പോൾ നൂറ് രൂപ
പോലും എടുക്കാൻ കഴിയാതിരുന്ന ഒരു കാലം ബിൻസിക്ക് ഉണ്ടായിരുന്നു.
ഈ അവസരത്തിൽ ചില വേളകളിൽ എങ്കിലും ജീവിത പ്രാരാബ്ദം കുടുംബം നിശ്ചലമായി പോയ നിമിഷങ്ങൾ …
അവയൊന്നും വക വെക്കാതെ ,
അശരണർക്കും രോഗികൾക്കുമായി ബിൻസി, സമയം ചിലവഴിക്കുന്നു .
പത്തോളം അംഗങ്ങളു ള്ള കുടുംബത്തിന് ഭർത്താവിന് കിട്ടുന്ന നിശ്ചിത തുക തികയാതെ
വന്നപ്പോൾ ,ബിൻസിയും
ഓട്ടോക്കാരിയായി.
പ്രാരാബ്ദങ്ങൾക്കു മുൻപിൽ പടപൊരുതാൻ തന്നെയാണ്, തൻ്റെ തീരുമാനമെന്ന് ബിൻസി…
ബാങ്കിൽ നിന്നും ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങി പള്ളിക്കുന്ന് ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് ഓട്ടം … ഓടുമ്പോൾ പോകുന്ന വഴിയിൽ രോഗികളെ കണ്ടാൽ
ആ മനസ്സ് ഒന്നു് പതറും.
ചെയ്യാവുന്നത് ചെയ്തേ പിന്നെ വണ്ടി ഓടുകയുള്ളൂ.
ബിൻസിയുടെ
കഷ്ടപ്പാടുകൾ അറിയാവുന്ന പള്ളിക്കുന്നു
നിവാസികൾ ബിൻസിക്ക് എല്ലാവിധ പ്രോത്സാഹനവും നൽകി,
ബിൻസിക്കൊപ്പം നിന്നു.
2018- മുതൽ ഓട്ടോറിക്ഷ തൊഴിലാളിയായി രംഗത്തുവന്ന ബിൻസി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ലോൺ അടച്ചു തീർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്.
ജീവിത പ്രതിസന്ധികളിൽ നിന്നും ബിൻസിക്ക് ലഭിച്ച ഉൾക്കരുത്ത് കൊണ്ട് കാരുണ്യ
പ്രവർത്തകയായി.
ഈ അവസരത്തിലാണ് കിടപ്പു രോഗികളായ കുട്ടികൾക്ക് വേണ്ടിയുള്ള ഷീബ അമീർ സ്ഥാപക
സെക്രട്ടറിയായ
സെലേസ് വയനാട്ടിൽ ആരംഭിച്ചപ്പോൾ ബിൻസിയും അതിൽ പങ്കാളിയായത്.
ഓട്ടോറിക്ഷ ഓടിക്കുന്ന സമയത്ത് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ബിൻസി സമയം കണ്ടെത്തുന്നു.
പള്ളികുന്നുകാരുടെ പ്രിയപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ തന്നെയായിരിക്കുന്നു ബിൻസിയിന്ന്…
ഭർത്താവ് റോബർട്ടും, മക്കൾ, അഭിനും, റോസ് ബിനും, ദിയയും
ബിൻസിക്ക്
പ്രോത്സാഹനമായി കൂടെ ഉണ്ട്.
ബിൻസിയും കുടുംബംവും ഇപ്പോൾ താമസിക്കുന്ന ഷെഡ് മാറ്റി ഒരു വീടെന്ന സ്വപ്നം കാണുന്നു.
കുട്ടികളുടെ പഠനവും, ലോൺ അടവും കഴിഞ്ഞ് എപ്പോൾ വീടെന്ന സ്വപ്നം സാധ്യമാകുമെന്ന് ബിൻസിക്കറിയില്ല.
പ്രാരാബ്ദങ്ങൾക്കൊപ്പം,
ജീവിത തോണി തുഴയുമ്പോഴും നന്മയെന്ന
കർമ്മ പഥത്തിൽ ബിൻസി മുന്നേറുകയാണ്.






Leave a Reply