November 1, 2026

ജില്ലയില്‍ 803 പേര്‍ക്ക് കൂടി കോവിഡ്

0
COVI1.JPG
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


വയനാട് ജില്ലയില്‍ ഇന്ന് 803 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 959 പേര്‍ രോഗമുക്തി നേടി. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 161634 ആയി. 152854  പേര്‍ രോഗമുക്തരായി. നിലവില്‍ 7125 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6885 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 852  കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 541 പേര്‍ ഉള്‍പ്പെടെ ആകെ 7216  പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1500 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 8  ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *