June 23, 2026

പടിഞ്ഞാറത്തറയിൽ എക്സൈസ് ജാഗ്രത സമിതി

0
IMG_20220210_205843.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എക്സൈസ് ജാഗ്രതസമിതി യോഗം ചേർന്നു. വർധിച്ചുവരുന്ന ലഹരിയുപയോഗം തടയുന്നതിനുവേണ്ടി പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. യോഗത്തിൽ പ്രസിഡന്റ്‌ പി ബാലൻ ഉൽഘടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഗിരിജ കൃഷ്ണ അധ്യക്ഷതവഹിച്ച യോഗത്തിൽ എക്സൈസ്  ഇൻസ്‌പെക്ടർ ബാബുരാജ് യോഗം വിശദീകരണം ചെയ്തു .
അനധികൃതമായ മദ്യവില്പന, മയക്കുമരുന്ന് ഉപയോഗം, ഇതുമൂലമുണ്ടാകുന്ന പൊതുശല്യങ്ങൾ,തുടങ്ങിയവ ജനങ്ങൾക്ക് എക്സൈസ് ഡിപ്പാർട്മെന്റിനെ നേരിട്ട്
 04936 208230
എക്സൈസ് ഓഫിസ് കൽപ്പറ്റ എന്ന നമ്പറിലും 
9400069668
9495369148
എന്ന നമ്പറിൽ 
ബാബുരാജ്
എക്സൈസ് ഓഫീസർ
കൽപ്പറ്റ എന്നിവരെയും അറിയിക്കാം.
 യോഗത്തിൽ പി എ ജോസ് വികസന സ്റ്റാൻഡിങ് ചെയർമാൻ, ജസീല ളംറത് വിദ്യാഭ്യാസ സന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ, എം.പി നൗഷാദ് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ,മെമ്പർമാരായ അനീഷ് , ബഷീർ ഈന്തൻ , സതി വിജയൻ,ബിന്ദു ബാബു, നിഷ,സജിത നൗഷാദ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ, അംഗൻവാടി വർക്കർ, സാമൂഹിക പ്രവർത്തകർ, ക്ലബ്‌ പ്രതിനിധികൾ, യുവജന പ്രതിനിതികൾ പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *