July 14, 2026

വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

0
IMG_20220210_210621.jpg
By ന്യൂസ് വയനാട് ബ്യൂറോ
പഞ്ചാരക്കൊല്ലി: പഞ്ചാരക്കൊല്ലി പ്രദേശത്തെ ചില വീടുകളിലേക്ക് വനത്തിനുള്ളില്‍ നിന്നും കുടിവെള്ളം വരുന്ന പൈപ്പ് നന്നാക്കാനായി സുഹൃത്തിനൊപ്പം അഞ്ച് കിലോമീറ്ററിനടുത്ത് കാടിനുള്ളിലേക്ക് സഞ്ചരിച്ച വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാരക്കൊല്ലി ഇല്ലിക്കല്‍ കുഞ്ഞുമുഹമ്മദ് (ബാപ്പു 62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹംസ ഫോണില്‍ അറിയിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി വനംവകുപ്പ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെ ദുര്‍ഘടമായ വനപാത താണ്ടി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി സി ജയിംസ് നേതൃത്വം നല്‍കി. പോസ്റ്റ്‌മോട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കും. ഭാര്യ: റുഖിയ, മക്കള്‍: ബനസീറ, സബീന,ലബ്‌നാഷ്, മരുമകന്‍ ഷൈജല്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *