June 25, 2026

യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

0
IMG_20220213_135913.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  കൽപ്പറ്റ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എബിൻ മുട്ടപ്പള്ളിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജകമണ്ഡലങ്ങളിൽ നടത്താൻ നിർദ്ദേശിച്ച യൂത്ത് കോൺഗ്രസ് പരിപാടികൾ നടത്തുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിയതിന്റെ പേരിൽ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കി .
കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റിന് പുറമേ അടൂർ, ആലപ്പുഴ, കൊടുങ്ങല്ലൂർ, കുന്നംകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ നിയോജക മണ്ഡലം പ്രസിഡന്റ്മാരെയും പ്രസിഡന്റ്സ്ഥാനത്തു നിന്നും സംസ്ഥാന കമ്മിറ്റി പുറത്താക്കിയിട്ടുണ്ട്.
 അങ്കമാലി, ഉദുമ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റുമാർ സ്വമേധയാ രാജിനൽകി.
 യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്രയുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം തലങ്ങളിൽ നടത്താൻ നിർദ്ദേശിച്ച ഐക്യ സദസ്സുകൾ നടത്തുന്നതിൽ വീഴ്ചവരുയ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റമാർക്ക്‌ ഐക്യ സദസ്സുകൾ സംഘടിപ്പിക്കുന്നതിന് വീണ്ടും അവസരം നൽകിയെങ്കിലും. സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ അംഗീകരിക്കാതെ ഐക്യ സദസ്സുകൾ നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റ്മാർക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *