August 6, 2026

രാജീവ് ഗാന്ധി ബ്ലഡ്‌ ഡോണേഷൻ ഫോറം ഉദ്ഘാടനം ചെയ്തു

0
IMG_20220213_183555.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ച രാജീവ് ഗാന്ധി ബ്ലഡ് ഡൊണേഷൻ ഫോറത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  സംഷാദ് മരക്കാർ നിർവഹിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഗൂഗിൾ ഷീറ്റ് മുഖാന്തരം പേര് രജിസ്റ്റർ ചെയ്താണ് രക്തദാതാക്കളുടെ കൂട്ടായ്മക്ക് രൂപം കൊടുത്തത്.
രാജീവ് ഗാന്ധി ബ്ലഡ്‌ ഡോണേഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രഥമ രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  കെ. ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ്‌ മനു. ടി. യു അധ്യക്ഷത വഹിച്ചു, മീനങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ  സനൽ രാജ് മുഖ്യഥിതി ആയിരുന്ന ചടങ്ങിൽ കെ .പി .നുസ്രത്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌, വി. എം. വിശ്വനാഥൻ, ബേബി വർഗീസ്, മനോജ്‌ ചന്ദനക്കാവ്, അനീഷ് എം. ജെ എന്നിവർ ആശംസകൾ അറിയിച്ചു.അരുൺ പി. സി, ജസ്റ്റിൻ .പി.ജോഷ്വാ, ബെസ്റ്റിൻജോസഫ്, ജോബിൻ വി. എ, ബിജു വി .സി,തുടങ്ങിയവർ  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *