September 17, 2026

വിശുദ്ധ സെബസ്ത്യാനോസിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പു കർമ്മം നിർവഹിച്ചു

0
IMG_20220213_184410.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കുടിയേറ്റ മേഖലയിലെ ആദ്യ ദേവാലയമായ മരകാവ് സെന്റ് തോമസ് ഇടവകയുടെ മാരപ്പൻ മൂലയിൽ പുതുതായി നിർമ്മിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പു കർമ്മം ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴുമണിക്ക് മുള്ളൻ കൊല്ലി ഫൊറോന വികാരി റവ.ഫാ.ജോസ് തേക്ക നടി നിർവ്വഹിച്ചു. വികാരി ഫാ.സജി പുതുക്കുളങ്ങര സഹകാർമികത്വം വഹിച്ചു. ദേവാലയത്തിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മാരപ്പൻ മൂല ഗ്രോട്ടോയിലെത്തിച്ചത്. വെഞ്ചരിപ്പിനെ തുടർന്നു ഗ്രോട്ടോയിൽ ലദീഞ്ഞും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *