വനമേഖലയിലെ അനധികൃത സവാരി അനുവദിക്കില്ല- മന്ത്രി എ.കെ .ശശീന്ദ്രൻ
പാലക്കാട്:പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍.ബാബുവിന് നല്‍കിയ പ്രത്യേക അനുകൂല്യം നിയമലംഘനത്തിനുള്ള ലൈസന്‍സ് ആയി കണക്കാക്കാന്‍ ആരെയും അനുവദിക്കി കുകയില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കുമ്പാച്ചിമലയില്‍ അനധികൃതമായി കയറുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വനമേഖല സന്ദര്‍ശിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. അത്തരം നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നിയമം കര്‍ശ്ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.





Leave a Reply