സെലക്ഷന്‍ ട്രയല്‍
ബത്തേരി : സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 'യുവത' കായിക പരിശീലന (ഫുട്ബോള്‍) പദ്ധതിയില്‍ നൂല്‍പ്പുഴ, നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെ കായിക പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷന്‍ ട്രയല്‍ നടക്കും. പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഏഴിനും 12 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് ജനനതീയതി സംബന്ധിച്ച രേഖകള്‍ സഹിതം രക്ഷിതാക്കളോടൊപ്പം പങ്കെടുക്കാം. നൂല്‍പ്പുഴ പഞ്ചായത്തിന്റെ സെലക്ഷന്‍ ട്രയൽ 18 ന് രാവിലെ 9 ന് മാതമംഗലം സ്കൂളിലും നെന്മേനിയിൽ 19 ന് രാവിലെ ഒമ്പതിന് കോളിയാടി പഞ്ചായത്ത് സ്റ്റേഡിയത്തിലും നടക്കും.
Leave a Reply