പാതയോരത്തെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ബത്തേരി ; സുൽത്താൻ ബത്തേരി ട്രാഫിക് ജംഗ്ഷനിൽ പാതയോരത്തെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലം പുഴക്കലേ പറമ്പത്ത് ബാലന്റെ മകൻ ശ്രീലാൽ (26)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുറ്റ്യാടി വട്ടോളി സ്വദേശി നിജിലിന് (30) അപകടത്തിൽ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരുവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീലാൽ മരണപ്പെട്ടിരുന്നു.





Leave a Reply