August 29, 2026

ഗാന രചിയിതാവ് ശ്രീധരൻ മാസ്റ്ററെ വയനാട് സിറ്റി ക്ലബ്ബും, കരിമം കൂട്ടായ്മയും സംയുക്തമായി ആദരിച്ചു

0
IMG_20220222_173450.png
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : ഗാന രചിയിതാവ് ശ്രീധരൻ മാസ്റ്ററെ വയനാട് സിറ്റി ക്ലബ്ബും, കരിമം കൂട്ടായ്മയും സംയുക്തമായി ആദരിച്ചു.
അനേകം കവിതകളും, ഭക്തിഗാനങ്ങളും രചിച്ച പ്രശസ്തനായ പുൽപ്പള്ളി ചുണ്ടക്കൊല്ലി താഴെപ്പ ള്ളിയിൽ ശ്രീധരൻ മാസ്റ്റർക്ക് പുൽപള്ളി യുടെ ആദരം നൽകി.
വയനാട് സിറ്റി ക്ലബ്ബും, കരിമം കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൊമന്റോ നൽകിയാണ് ആദരിച്ചത്. രോഗ ബാധിതനായ ശ്രീധരൻ മാസ്റ്ററുടെ ഭവനത്തിൽ എത്തിയാണ് ഉപഹാര സമർപ്പണം നടത്തിയത്.പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ടി. എസ് ദിലീപ് കുമാർ മൊമെന്റോ സമർപ്പണം നടത്തി.
വയനാട് സിറ്റി ക്ലബ് പ്രസിഡന്റ്‌ : ബെന്നി നിറപ്പുതൊട്ടിയിൽ, ക്ലബ്‌ ഭാരവാഹികളായ പുൽപള്ളി ജയശ്രീ ഹയർ സെക്കന്റ്റി സ്കൂൾ പ്രിൻസിപ്പൽ : കെ. ആർ ജയരാജ്, ബേബി കൈനി ക്കുടി, കരിമം കൂട്ടായ്മ അഡ്മിൻ മാരായ സി. ഡി ബാബു, ജയേഷ് ഗോപി നാനാഥ്‌  തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *