സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക : എ.കെ.എസ്.ടി.യു
കൽപ്പറ്റ : സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് എ.കെ.എസ്.ടി.യു. വയനാട് ജില്ലാ സ്പെഷ്യലിസ്റ്റ് അധ്യാപക കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ കെ.എസ്.എഫ്.ഇ. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. പി.എസ്.സി വഴി നിയമിതരായ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, എസ്.എസ്.കെ. വഴി നിയമിതരായ അധ്യാപകർക്ക് മതിയായ സേവന വേതന വ്യവസ്ഥകൾ ലഭ്യമാക്കുക, അവർക്ക് നൽകിയ ശമ്പളം തിരികെ പിടിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറുക, സ്പെഷ്യലിസ്റ്റ് അധ്യാപകരെ മറ്റു ജോലികൾക്ക് നിയോഗിക്കുന്നത് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവൻഷൻ ഉന്നയിച്ചു. എ.കെ.എസ്.ടി.യു. മുൻ സംസ്ഥാന കമ്മിറ്റി അംഗം വി.ദിനേശ് കുമാർ, ജില്ലാ ജോ. സെക്രട്ടറി നിവാസ് കാവിൽ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. എ.കെ.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് കെ.സജിത്ത്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി സ്വാഗതവും സെക്രട്ടേറിയേറ്റ് അംഗം ജോണി ജി.എം. നന്ദിയും പറഞ്ഞു.






Leave a Reply