May 8, 2024

മെമ്മോയർ ചിത്ര പ്രദർശനം മാനന്തവാടിയിൽ ആരംഭിച്ചു

0
Img 20220222 173702.jpg
മാനന്തവാടി:
ഗൃഹാതുരത്വവും ഭൂമിയുടെ ആകുലതകളും സ്ത്രീകളുടെ സഹനവും 
പ്രതിഫലിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളുമായി മെമ്മോയർ ചിത്ര പ്രദർശനം തുടങ്ങി. 
എറണാകുളം സ്വദേശിയായ
പി.ജി.ശ്രീനിവാസന്റയും
കോഴിക്കോട് സ്വദേശിനിയായ റെജീന കെ യുടെയും ചിത്രങ്ങളുടെ
പ്രദർശനം മെമ്മോയർ മാനന്തവാടി കേരള ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ നടക്കുന്നു. 
നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്ത ശ്രീനിവാസൻ ചിത്രകലാ അദ്ധ്യാപകനായി തൊഴിലെടുത്തയാളാണ്.
കോഴിക്കോട് യൂനിവേഴ്സൽ ആർട്ടിൽ പഠനം പൂർത്തിയാക്കിയ. റെജീനയാകട്ടെ ചിത്രകലാ അദ്ധ്യാപികയായും ഫാഷൻ ഡിസൈനറായും തൊഴില്ക്കുന്നു.
.
2022 ഫെബ്രുവരി 22 ന് വൈകീട്ട് 3.30 ന് പ്രദർശനം
പ്രശസ്ത ചിത്രകാരൻ ശ്രീ ശിവ കൃഷ്ണൻ ഉൽഘാടനം ചെയ്തു.
അക്രലിക്ക് കളറിലും മിശ്രമാധ്യമങ്ങളിലും ക്യാൻവാസ് പേപ്പർ എന്നീ പ്രതലങ്ങളിൽ ചെയ്ത വ്യത്യസ്ഥ അളവിലുളള  നാൽപ്പതോളം ചിത്രങ്ങൾ ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
22.02.2022 ന്  ഉദ്ഘാടനത്തിന് ശേഷം 4 മണിക്ക് കലാപ്രവർത്തകർ
തങ്ങളുടെ ആവ്ഷ്കാരത്തെ കുറിച്ച്
കലാസ്നേഹികളോട് സംവദിക്കുന്ന ഓപ്പൺ ഫോറം നടക്കുകയുണ്ടായി
ദൃശ്യകലാ സംബന്ധിയായ
പ്രതികരണങ്ങൾക്ക് കലാപ്രവർത്തകർ മറുപടി നൽകി സംവദിക്കുന്ന ഓപ്പൺ ഫോറത്തിൽ വയനാട്ടിലും കണ്ണൂരുമുള്ള ചിത്രകലാ പ്രവർത്തകർ
കലാ ആസ്വാദകർ എഴുത്തുകാർ എന്നിവർ
പങ്കെടുത്തു.
ചിത്ര ശിൽപ്പകലകൾ ആസ്വദിക്കുന്നതിനുള്ള ഒരു
പ്രവേശികയായി വിഭാവനം ചെയ്യപ്പെട്ട ഈ തുറന്ന സംവാദത്തിൽ
ദീപ, ഗംഗാധരൻ മാഷ് , ജോസഫ് എം. വർഗ്ഗീസ്, പ്രസീത, ഷാബിത, ഷാജി പാമ്പള, സണ്ണി മാനന്തവാടി, ബിനീഷ് നാരായണൻ ,സുധീഷ് പല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
പ്രദർശനം ഫെബ്രുവരി 28 വരെ മാനന്തവാടി ആർട് ഗ്യാലറിയിൽ  തുടരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *