ഡോക്ടർ വിൻസന്റ് കൊരണ്ടിയാർകുന്നേൽ ബെനഡിക്ടിൻ കോൺഗ്രിഗേഷന്റെ പ്രോവിൻസ് സുപ്പീരിയർ
മക്കിയാട്: സിൽവെസ്ട്രോ ബെനഡിക്ടിൻ സന്യാസസഭയുടെ ഇന്ത്യയിലെ ആദ്യമാതൃഭവനമായ മക്കിയാട് സിൽവെസ്ട്രോ ബെനഡിക്ടിൻ കോൺഗ്രിഗേഷന്റെ പ്രോവിൻസ് സുപ്പീരിയർ ആയി ഡോക്ടർ വിൻസന്റ് കൊരണ്ടിയാർകുന്നേൽ (58) തെരഞ്ഞെടുക്കപ്പെട്ടു. മക്കിയാട് ബെനഡിക്ടിൻ സന്യാസഭവനിൽ വെച്ച്സഭയുടെ ആസ്ഥാനമായ റോമിൽ (വത്തിക്കാൻ ) നിന്നുമെത്തിയ സിൽവെസ് ട്രോ ബെനഡിക്ടിൻ സഭാ മേധാവിആബർട്ട് ജനറാൾ ഡോക്ടർ ആന്റോ പുത്തൻ പുരക്കലിന്റെ അദ്ധ്യക്ഷതിൽ നടന്ന വിവിധ സംസ്ഥാനങ്ങളിലെ ബെനഡിക്ടിൻ ആശ്രമങ്ങളിൽ നിന്നുമെത്തിയ ബെനഡിക്ടർ വൈദികർ പങ്കെടുത്ത യോഗമാണ് ഡോക്ടർ വിൻസന്റ് കൊരണ്ടിയാർ കുന്നേലിനെ തെരഞ്ഞെടുത്തത്. മക്കിയാട് ബെനഡിക്ടിൻ സഭാ വൈദികർ പിന്നീട് കർണ്ണാടകയിലെ ബംഗ് ളുരു, മദ്ധ്യപ്രദേശിൽ ശിവപുരി, ആന്ധ്രപ്രദേശിലെ വിജയവാഡ, ആസ്സാം , ഇരിട്ടി , തമിഴ് നാട്ടിലെ പാട്ടവയൽ., എറണാകുളം കാഞ്ഞൂർ, ഫിലിപ്പിയൻസ്, എന്നിവിടങ്ങളിൽ സഭാ വൈദികരുടെ സെമിനാരികൾ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധ്യാന സെന്ററുകൾ, തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും, ബനഡിക്ടിൻ സഭ വൈദികരുടെ ആശ്രമങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മാനന്തവാടി രൂപതയിലെ കുഞ്ഞോം ഇടവകയിൽപ്പെട്ട നിരവിൽപ്പുഴ സ്വദേശി പരേതരായ കൊരണ്ടി യാർ കുന്നേൽ പാപ്പച്ചന്റെയും , മേരിയുടെയും ഏഴു മക്കളിൽ മൂന്നാമനായ ഫാ. വിൻസന്റ് വെളളമുണ്ട ഗവ.ഹൈസ്ക്കൂളിൽ പഠനം നടത്തുമ്പോൾ 1980 ൽ ആണ് മക്കിയാട് ബെനഡിക്ടിൻ ആശ്രമത്തിൽ ചേരുന്നത്. മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ് റവ.ഡോ.ജേക്കബ് തൂങ്കുഴിയിൽ നിന്നും 1992 ഫെബ്രുവരി 16 ന് വൈദിക പട്ടം സ്വീകരിച്ചു. പൂനെ പേപ്പൽ സെമിനാരിയിൽ നിന്നും തത്വ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുധവും, ബംഗ്ളൂർ ധർമ്മരാം കോളേജിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറ്റും എടുത്തിട്ടുണ്ട്. ഇൻഡോ- ശ്രീലങ്കൺ ബെനഡിക്ടിൻ ഫെഡറേഷന്റെ പ്രസിഡന്റായി ആറ് വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. മക്കിയാട് ബെനഡിക്ടൻ ധ്യാന കേന്ദ്രത്തിന്റെ മുൻ ഡയറക്ടറായ ഡോ. വിൻസന്റ് നിലവിൽ വിവിധ റീത്തുകളിലെ രൂപതകളിൽ നിന്നുള വൈദിക വിദ്യാർത്ഥികൾ പഠിക്കുന്ന മക്കിയാട് സെന്റ് ജോസഫ് മേജർ സെമിനാരി റെക്ടറാണ്.
പ്രൊവിൻസ് സുപ്പീരിയർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനറൽകൗൺസിലർമാരായി ഫാദർ മാത്യു മോളത്ത്, ഫാ.ബിജു ആനി കുടിലിൽ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഏഴ് ദിവസം നീണ്ടു നിന്ന ബെനഡിക്ടിൻ സഭാവൈദികരുടെ യോഗ ത്തിൽ വെച്ചായിരുന്നു ആറു വർഷത്തേക്കുള്ള സുപ്പീരിയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.






Leave a Reply