June 23, 2026

സി.പി .എം സംസ്ഥാന സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി ,നഗരം ചുവപ്പണിഞ്ഞു

0
IMG_20220223_201758.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രത്യേക ലേഖകൻ 
കൊച്ചി :
മൂന്നര പതിറ്റാണ്ടിന് ശേഷം ജില്ലയിലെത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണം   സർവ്വതലസ്പർശിയായ ഉത്സവാഘോഷമായി മാറിക്കഴിഞ്ഞു.  സംസ്ഥാനസമ്മേളനത്തിന്  എത്തിച്ചേരുന്ന പ്രതിനിധികളേയും നേതാക്കളേയും സ്വീകരിയ്ക്കാൻ എറണാകുളം നഗരം ഒരുങ്ങി  കഴിഞ്ഞു.
സംസ്ഥാന സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെയും നേതാക്കളെയും സ്വീകരിക്കാൻ സ്വാഗതസംഘം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഒരുക്കങ്ങൾ പരിശോധിക്കാൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇരുപത്തിയേഴിന് നഗരത്തിലെത്തും.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും  ബൃന്ദാ കാരാട്ടും 
28 ന് രാവിലെ കൊച്ചിയിലെത്തും.. പാർട്ടി  ജനറൽ സെക്രട്ടറി  സീതാറാം യച്ചൂരി അതേദിവസം വൈകിട്ട് എത്തിച്ചേരും. ചെന്നെയിൽ നിന്ന് ജി. രാമകൃഷ്ണനും അന്ന് തന്നെ എത്തുന്നതാണ് ..
സംസ്ഥാന സമ്മേളനപ്രതിനിധികൾ ഫെബ്രുവരി 28 വൈകിട്ട് മുതൽ എത്തിത്തുടങ്ങും..
പതിനാല് ജില്ലകളിൽ നിന്ന് എത്തുന്ന പ്രതിനിധികളെ സ്വീകരിയ്ക്കാൻ   നഗരത്തിലെ രണ്ട് റയിൽവേസ്റ്റേഷനുകളിലും കെ.എസ്. ആർ.ടി.സി 
എറണാകുളം ഡിപ്പോയിലും ഹെൽപ് ഡെസ്കുകൾ  ഫെബ്രുവരി 28 ന് പ്രവർത്തനസജ്ജമാകും.. ഹെൽപ് ഡെസ്ക്കുകളിലെ  വളന്റിയർമാർ പ്രതിനിധികളെ സ്വീകരിച്ച് സമ്മേളനനഗരിയ്ക്ക് സമീപം തന്നെയുള്ള
 പതിനൊന്ന് ഹോട്ടലുകളിലായി ഏർപ്പാട് ചെയ്തിരിയ്ക്കുന്നത് ക്യാമ്പുകളിലേയ്ക്ക് നയിക്കും .
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന കേന്ദ്ര നേതാക്കളേയും നിരീക്ഷകരേയും സ്വീകരിയ്ക്കുന്നതിന് പ്രത്യേകം , ഹെൽപ് ഡെസ്കും വളന്റിയർമാരും നെടുമ്പാശേരി വിമാനത്താവളത്തിലും തയ്യാറായിരിയ്ക്കും എന്ന് സ്വീകരണ-ഗതാഗത കമ്മറ്റി ചെയർമാൻ പി.എം. ഇസ്മയിലും കൻവീനർ  കെ . എൻ. ഗോപിനാഥും അറിയിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *