April 30, 2024

തൊണ്ണൂറ്റിയൊന്നാം വയസ്സിലും കൃഷിയെന്ന സൽ കർമ്മത്തിൽ വർഗ്ഗീസ് ചെറുതോട്ടിൽ

0
Img 20220223 202159.jpg
റിപ്പോർട്ട്‌ :ദീപാ ഷാജി പുൽപ്പള്ളി .
പുൽപ്പള്ളി : 1960 – കളിലാണ് കോതമംഗലത്ത് നിന്നും വർഗീസും, ഭാര്യ അന്നയും പുൽപ്പള്ളി, ചീയമ്പം ഷെഡ്ഡിൽ കുടിയേറി പാർക്കുന്നത്.
കുടിയേറ്റ ജനത തെരുവ
പുല്ല്  കൃഷിചെയ്ത്,  വാറ്റി തൈലമാക്കി വിറ്റാണ് അന്നം ഉണ്ടിരുന്നത്. 
 വർഗ്ഗീസും ഇതുപോലെ തെരുവ കൃഷി ചെയ്ത് വാറ്റി പുൽതൈലം എടുത്ത് ജീവിതം  
മുന്നോട്ട് നയിച്ചിരുന്നത്. 
 ഒപ്പം  വർഗീസിനുള്ളിലെ കർഷകൻ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി.
വളക്കൂറ് നിറഞ്ഞ വയനാടൻ കുടിയേറ്റ മണ്ണിൽ  കപ്പയും, കാച്ചിലും,  ചേമ്പും കൃഷി ചെയ്ത് വർഗ്ഗീസ് നൂറുമേനി 
കൊയ്‌തെടുത്തു .
 അന്നും, ഇന്നും രാവിലെ എട്ട് മണിക്ക്  കൃഷിയിടത്തിൽ ഇറങ്ങിയാൽ  വർഗീസ് II  മണി വരെ കിളയും, പറമ്പ് വെട്ടി ഒരുക്കുന്ന പണികളിലും മുഴുകും.
 അല്പം വിശ്രമത്തിന് ശേഷം, വൈകുന്നേരം വരെ  പറമ്പിൽ പണികൾ ചെയ്താണ് അദ്ദേഹം ഓരോ ദിവസവും  മുന്നോട്ട് നീക്കുന്നത്. 
 ഷർട്ടിടാതെ മുണ്ടുടുത്ത്, തോർത്ത് തോളിലിട്ട് ചുറുചുറുക്കോടെ കൃഷി പണിയെടുക്കുന്ന വർഗ്ഗീ സ് പുൽപ്പള്ളി ജനതക്കെന്നും 
ഒരാവേശമാണ്. 
 കാലാവസ്ഥയോ, പ്രതികൂല സാഹചര്യങ്ങളോ ഉണ്ടായാലും, മണ്ണറിഞ്ഞ് കൃഷി ചെയ്താൽ   കൃഷി ഒരിക്കലും നഷ്ടമല്ല എന്നാണ് വർഗ്ഗീസിൻ്റെ കൃഷി തത്വം .
 രണ്ടു പെൺമക്കളും ഒരു മകനുമാണ് വർഗീസിനു ള്ളത്.
 മകൻ വർഗ്ഗീസ് വെർട്ടി കൃഷിരീതിയിലൂടെ നിരവധി പുരസ്കാരങ്ങൾ നേടുകയും, അച്ഛന്റെ പാത പിന്തുടരുകയും ചെയ്യുന്നു.
 ചെരുപ്പിടാതെ ചുറുചുറുക്കോടെ ഇന്നും കൃഷിയിടത്തിൽ പണിയെടുക്കുന്ന ഈ 91 – കാരനായ വർഗ്ഗീസ് ചെറുതോട്ടിൽ പുതു തലമുറയ്ക്കെരു മാതൃക തന്നെയാണ്. കൃഷിയെന്ന
സംസ്കാരം മാറിയണയുന്ന കാലത്ത് വർഗ്ഗീസ്സേട്ടൻ്റെ പോലത്തെ കർഷകരുടെ വിയർപ്പും അർപ്പണവും ആണ് കൃഷിയെന്ന സംസ്കാരത്തെ ഉർവ്വരമാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *