കേരള കോണ്‍ഗ്രസ്സ് ( എം ) ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കൽപ്പറ്റ : ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വനം,വന്യ ജീവി നയത്തില്‍ മാറ്റം വരുത്തി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് ( എം) ജില്ലാ പ്രസിഡണ്ട് കെ.ജെ.ദേവസ്യ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേരള കോണ്‍ഗ്രസ് ( എം ) എം.പിമാരായ ജോസ് കെ.മാണിയും തോമസ് ചാഴിക്കാടനും ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി.പ്രശ്നത്തിന്റെ ഗൗരവം ഇനിയും അധികൃതര്‍ കാര്യമായി പരിഗണിച്ചിട്ടില്ല. നൂറു കണക്കിനാളുകള്‍ കഴിഞ്ഞ പത്ത് കൊല്ലങ്ങള്‍ക്കുള്ളില്‍ കാട്ടാനകളുടെ ആക്രമണത്താല്‍ മരണപ്പെട്ടു. ഇപ്പോഴും അത് തുടരുകയാണ്. വേനല്‍ കടുത്തതോടെ വയനാടടക്കം വനം അതിരിടുന്ന പ്രദേശങ്ങളില്‍ വന്യ മൃഗങ്ങള്‍ നാട്ടിലെമ്പാടും ഇറങ്ങുകയാണ്. വനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ,വെള്ളം എന്നിവ കുറഞ്ഞതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. കാടും നാടും,വേര്‍തിരിച്ചും, കാട്ടിലുള്ള .വന്യജീവികള്‍ക്ക് സൗകര്യം ചെയ്തും അമിതമായ വംശവര്‍ദ്ധന തടഞ്ഞും പ്രശ്‌നം പരിഹരിക്കാവുന്നതാണ്. എന്നാല്‍ വലിയ തുക ചെലവഴിച്ചതായി രേഖയുണ്ടാക്കി വനംവകുപ്പ് കൃത്യവിലോപം നടത്തി ജനങ്ങളെ മോഹിക്കുകയാണ്.ഇതിന് മാറ്റം വേണം. കേരള കോണ്‍ഗ്രസ് ( എം ) സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയും കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേസ്‌ചേഞ്ച് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവസ്യ. കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡണ്ട് റെജി ഓലിക്കാരോട്ട് അധ്യക്ഷത വഹിച്ചു.ടി.എസ്.ജോര്‍ജ്ജ്, ജോസഫ് മാണിശ്ശേരി, ഈശോ ചെറിയാന്‍, കെ.കെ.ബേബി, ടി.വി. മാത്യൂ മാസ്റ്റര്‍, പി.എബി, പി.ടി. മത്തായി, ജോസ് തോമസ്, റ്റി.ടി. മാത്യൂ ,പി.കെ.മാധവന്‍ നായര്‍, സി.പി.ലൂക്കോസ്, ചാണ്ടി മാത്യൂ, കുര്യന്‍ ജോസഫ്, ബില്ലി ഗ്രഹാം, ഷൈനി ജോര്‍ജ്ജ്, സണ്ണി ജോര്‍ജ്ജ്, കെ.എസ്.ഫിലിപ്പ്, സണ്ണി കുടുക്കപ്പാറ ,അനില്‍ ജോസ്, ഷിബു അമരിക്കാട്ട്, പി.ജെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply