November 7, 2026

അമൃദ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

0
IMG_20220215_164943.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


അമൃദ് പരിശീലന കേന്ദ്രത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി വിവിധ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  കാപ്പിത്തടിയില്‍ കരകൗശല വസ്തുകള്‍ നിര്‍മ്മാണം, തയ്യല്‍ പരിശീലനം (വനിതകള്‍ക്ക് മാത്രം), പ്രിന്റിംഗ് ആന്റ് ബുക്ക് ബൈന്റിംഗ് അപ്രന്റിസ്, ഡ്രൈവിംഗ്, ടെയിലറിംഗ് ഇന്‍സ്ട്രക്ടര്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.  18 നും 45 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ഫോറം അമൃദില്‍ നിന്നും ലഭിക്കും.  വെള്ളക്കടലാസില്‍ എഴുതിയും അപേക്ഷിക്കാം. ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ മാര്‍ച്ച് ഏഴിന് വൈകീട്ട് നാലിനകം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത്.പി.ഒ, 673122 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04936 202195.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *