September 17, 2026

ഉക്രൈൻവിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും : ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

0
IMG_20220225_194756.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം:
ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു 
നോർക്ക റൂട്ട്സിന്റെ www.norkaroots.orgഎന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി ആർക്കും വിവരങ്ങൾ അപ്ലോഡ് ചെയ്യാവുന്നതാണ് . പാസ്പോർട്ട് വിശദാശങ്ങൾ , പഠിക്കുന്ന സർവകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രയ്‌നിലെ ഇന്ത്യൻ എംബസിക്കും കൈമാറും.
മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്.
എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കണ്ട്രോൾ റൂം പ്രവർത്തനം തുടരുകയാണ്
27 സർവകലാശാലകളിൽ നിന്നായി 1132 വിദ്യാർഥികൾ ഇതുവരെ നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്
 ഇവരുടെ വിവരങ്ങൾ വിദേശകാര്യ വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി നോർക്ക റൂട്സ് സിഇഒ അറിയിച്ചു
ഓൺലൈൻ രെജിസ്ട്രേഷനു പുറമെ കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാനും സൗകര്യമുണ്ട്.. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *