August 6, 2026

“തരുവണ കഥകൾ” പ്രകാശനവും ഗസൽ സന്ധ്യയും മാർച്ച് ഒന്നിന്

0
IMG_20220226_202916.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട്  ജില്ലാസഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ അലി പള്ളിയാൽ രചിച്ച ചെറു കഥാസമാഹാരമായ “തരുവണ കഥകൾ”  മാർച്ച്‌ ഒന്നിന് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്ക് തരുവണ ഗെയിം സിറ്റി ടർഫിൽ വെച്ച് പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത സാഹിത്യകാരൻ പി. കെ. പാറക്കടവ് ഡോക്ടർ റോഷിൻ ബാലകൃഷ്ണന് പുസ്തകം കൈമാറും.ചടങ്ങിൽ എം.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷം വഹിക്കും. ഗ്രന്ഥകാരനായ എ.പി. കുഞ്ഞാമു പുസ്തകത്തെ പരിചയപ്പെടുത്തും.ചടങ്ങിൽ സാഹിത്യകാരന്മാർ,ജന പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും.ചടങ്ങിന് ശേഷം  ഗസൽ ഗായകൻ ഗഫൂർ എം ഖയാമും സംഘവും നടത്തുന്ന ഗസൽ സന്ധ്യയും ഉണ്ടാവുമെന്ന് സംഘാടകരായ കെ. നജ്മുദ്ദീൻ, എ.ശ്രീധരൻ, എ.കെ.ജമാൽ, പി.എം.ഇബ്രാഹിം, കെ.ജംഷീർ, റോഷൻ അലി എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *