April 28, 2024

മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക ലക്ഷ്യം ഇരയായവര്‍ക്കുളള നഷ്ടപരിഹാരം മാര്‍ച്ച് മുതല്‍ നല്‍കും :മന്ത്രി

0
Img 20220226 203128.png
ബത്തേരി : മനുഷ്യ- വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുകയാണ് ലക്ഷ്യമെന്നും വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുളള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് മാസം മുതല്‍ നല്‍ക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി കുപ്പാടിയില്‍ പുതുതായി ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ആനിമല്‍ ഹോസ് സ്‌പെയ്‌സ് & പാലിയേറ്റീവ് കെയര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിവന്‍ നഷ്ടപ്പെട്ടവര്‍, പരിക്ക് പറ്റിയവര്‍, കൃഷിനാശം സംഭവിച്ചവര്‍ എന്നിവര്‍ക്കാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. ജില്ലയിലെ വിവിധ ഡിവിഷനുകള്‍ക്ക് കീഴിലായി 2018 മുതലുള്ള കുടിശ്ശിക തുകയായ ഒന്നര കോടി രൂപ അടുത്ത മാസം മുതല്‍ ഘട്ടം ഘട്ടമായി വിതരണം ചെയ്തു തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാര തുക അപര്യാപ്തമാമെന്ന പരാതി ഉണ്ടെങ്കിലും തുക നിര്‍ണയിക്കുന്നത് വനംകുപ്പിന് പുറമെ കൃഷി വകുപ്പും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ നയവും അനുസരിച്ചാണ്. ഇത് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
വനത്തേയും വന്യമൃഗകളെ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. വന്യമൃഗങ്ങളുടെ സൈ്വര്യ വിഹാരത്തിന് തടസമില്ലാതാകുമ്പോള്‍ മനുഷ്യ -വന്യ ജീവി സംഘര്‍ഷങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഇതിന്റെ ഭാഗമായിട്ടാണ് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ആനിമല്‍ ഹോസ് സ്‌പെയ്‌സ് & പാലിയേറ്റീവ് കെയര്‍ കേന്ദ്രം സ്ഥാപിച്ചിട്ടുളളത്. പ്രായാധിക്യം, രോഗങ്ങള്‍, പരിക്കുകള്‍ മുതലായവ മൂലം ജനവാസമേഖലകളില്‍ എത്തിപ്പെടുന്ന കടുവ, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിക്കുന്നതിനും, ചികിത്സിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. പരിശീലനം ലഭിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി പ്രശ്‌നത്തയും കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കാനുളള ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. ഫെന്‍സിംഗ് സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.   
കുപ്പാടിയിലെ ഗജ ഐ.ബിയില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് & സി.സി.എഫ് വൈല്‍ഡ് ലൈഫ് കെ.വി ഉത്തമന്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാര്‍, പി.സി.സി.എഫ് ഡി. ജയപ്രസാദ്, എ.സി.എഫ് ജോസ് മാത്യു, സി.എഫ്.ഐ. ജെ. ദേവപ്രസാദ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്ര ബാബു എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *