September 19, 2026

സമാധാനം ‘പുന സ്ഥാപിക്കണം യുക്രൈൻ പ്രസിഡൻ്റിനോട് ഫ്രാൻസിസ് മാർപ്പാപ്പ

0
IMG_20220227_170556.jpg
By ന്യൂസ് വയനാട് ബ്യൂറോ
യുക്രൈൻ : റഷ്യന്‍ അധിനിവേശവും 
യുദ്ധവും തുടരവെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈന്‍ നേരിടുന്ന കഷ്ടതയില്‍ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. 
മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. യുക്രൈനിലെ സമാധാനത്തിനും വെടിനിര്‍ത്തലിനും വേണ്ടി പ്രാര്‍ഥിക്കുന്നതിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നേരത്തേ യുക്രൈനിലെ റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കീഴ്
വഴക്കം ലംഘിച്ച് റോമിലെ റഷ്യന്‍ എംബസിയിലെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനപതി ആന്‍ഡ്രി യുറാഷിനോട് ആവശ്യപ്പെട്ട അദ്ദേഹം, യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണെന്നും ട്വീറ്റ് ചെയ്യുകയും ചെയ്തു.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *