November 6, 2026

പച്ചമര തണലിൽ ‘ ഔഷധ പാനീയ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

0
IMG_20220228_143154.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ
നെൻമേനി പുഞ്ചവയൽ കുറുമ കോളനിയിൽ ഉഷ്ണത്തെ പ്രതിരോധിക്കാൻ ആയുഷ് പാനീയ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. നന്നാറി സർബത്ത്, സംഭാരം,കൂവ നൂറ്, രാമച്ച കുടിനീർ, തേൻ വെള്ളം, പുതിന കുടിനീർ മുതലായ സിദ്ധ ഔഷധ പാനീ യങ്ങളുടെ നിർമ്മാണ പരിശീലനമാണ് സംഘടിപ്പിച്ചത്.ശരീര ചൂട് കുറയ്ക്കുന്നതിനൊപ്പം വേനൽക്കാല രോഗങ്ങളെ തടയുന്നതിനും ഈ ആയുഷ് പാനീയങ്ങൾ വളരെ ഫലപ്രദമാണ്.സൂര്യാഘാതത്തെ കുറിച്ചും, സൂര്യാഘാതം തടയുന്നതിന് സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. വേനൽക്കാല രോഗങ്ങൾക്കെതിരെയുള്ള സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *