May 7, 2026

ഡി എൽ എഡ് പ്രവേശനോത്സവം നടത്തി

0
IMG_20220228_173149.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി  സെന്റ് ജോർജ് ഐ ടി ഇയിൽ ഡി എൽ എഡ് പ്രവേശനോത്സവം നടത്തി.പുൽപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് ദിലീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിക്ക് ഐ ടി ഇ പ്രിൻസിപ്പൽ എം എസ് ജോർജ് സ്വാഗതം പറഞ്ഞു.  മലങ്കര ബത്തേരി രൂപത ബിഷപ്പും മാനേജരുമായ ഡോ. ജോസഫ് മാർ തോമസ് മുഖ്യ പ്രഭാഷണം നടത്തുകയും ബത്തേരി രൂപത മുഖ്യ വികാരി ജനറൽ മോൺ.
മാത്യു അറമ്പൻകുടി കോർ എപ്പിസ്കോപ  അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.ചീഫ് ബർസാർ ഫാ. തോമസ് മണ്ണിതോട്ടത്തിൽ, പുൽപ്പള്ളി സെന്റ് ജോർജ് ചർച്ച് വികാരി ഫാ. വർഗീസ് കൊല്ലമാവുടി, പി ടി എ പ്രസിഡന്റ്‌ എം പുരുഷോത്തമൻ, സെന്റ് ജോർജ് യു പി സ്കൂൾ പ്രധാനധ്യാപകൻ ജെയിംസ് തേവലത്തിൽ, സെന്റ് ജോർജ് എൽ പി സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ഗീത, അധ്യാപക  പ്രധിനിധി ബീന ജോസഫ് എന്നിവർ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *