August 7, 2026

അനധികൃത കുന്നിടിക്കല്‍:മണ്ണ് മാന്തി യന്ത്രങ്ങള്‍ പിടികൂടി

0
IMG-20221206-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചൂട്ടക്കടവില്‍ അനുമതിയില്ലാതെ അനധികൃതമായി കുന്നിടിച്ചു നിരത്തുന്നതിനിടെ മണ്ണ് മാന്തി യന്ത്രങ്ങള്‍ റവന്യു വകുപ്പ് പിടികൂടി. മൂന്ന് മണ്ണ്മാന്തി യന്ത്രങ്ങളാണ് പിടികൂടിയത്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ നിന്നും മണ്ണിടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വന്‍തോതില്‍ കുന്ന് കുഴിച്ച് നിരത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി കളക്ടര്‍ സുജിത് ജോസി, തഹസില്‍ദാര്‍ (ഹൈഡ് ക്വാട്ടേഴ്‌സ) സിതാര പി ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യന്ത്രങ്ങള്‍ പിടികൂടിയത്.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *