വയനാടിന്റെ കളക്ടറായി ഡോ.രേണുരാജ് ചുമതലയേറ്റു

കൽപ്പറ്റ :സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം സ്വാഭാവിക കാര്യം. വെല്ലുവിളികള്‍ നിറഞ്ഞ ജില്ലയില്‍ ജോലിചെയ്യാന്‍ കഴിയണമെന്നാണ് വിശ്വാസമെന്നും കളക്ടര്‍ രേണുരാജ്. കല്‍പ്പറ്റ കളക്ട്രേറ്റില്‍ ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. പുതിയ കാര്യങ്ങള്‍ ചെയ്തുതുടങ്ങാനും പൂര്‍ത്തീകരിക്കാനും കഴിയുമെന്നാണ് വിശ്വാസം. ചുരം കടന്ന് വയനാട്ടിലെത്തിയത് നിറഞ്ഞമനസ്സോടെയും സന്തോഷത്തോടെയുമാണെന്ന് രേണുരാജ്.
എറണാകുളത്തു നിന്നാണ് രേണുരാജ് വയനാട്ടിലെത്തിയത്. ജില്ലാ കളക്ടറായിരുന്ന എ ഗീത കോഴിക്കോട്ടേക്ക് നിയമിതയായതിനെത്തുടര്‍ന്നാണ് രേണുരാജ് ചുമതലയേറ്റത്. ബ്രഹ്‌മപുരം പ്രശ്നത്തില്‍ ചെയ്യാനുള്ളതെല്ലാം ചെയ്തു എന്നാണ് വിശ്വാസമെന്നും മാധ്യമപ്രവര്‍ത്തകരോട് രേണുരാജ് പ്രതികരിച്ചു.



Leave a Reply