June 2, 2023

മരത്തില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
20230322_100102.jpg
മീനങ്ങാടി: മീനങ്ങാടി മണങ്ങുവയല്‍ കോളനിയില്‍ മരത്തില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മണങ്ങുവയല്‍ കുറുമക്കോളനിയിലെ രാമകൃഷ്ണന്റെയും കല്യാണിയുടെയും മകന്‍ ജയന്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. ചോലവെട്ടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ ജയന്‍  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്. ഭാര്യ: താര. മകള്‍: കീര്‍ത്തന.കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മണങ്ങുവയല്‍ കോളനി ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *