എഴുപത്തിയൊന്നാം സ്കൂൾ വാർഷികം ആഘോഷിച്ചു

പടിഞ്ഞാറത്തറ : കുപ്പാടിത്തറ മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി. സ്കൂൾ 71-ാം വാർഷികം ആഘോഷിച്ചു. വർഷികത്തോടനബന്ധിച്ച് സ്കൂളിന്റെ പുതിയ കെട്ടിടം അഡ്വ.ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പിടിഎ ഭാരവാഹികളെ ആദരിക്കുകയും ഹെഡ്മാസ്റ്റർ അബ്ദുൾ റഫീഖ് സ്കൂൾ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.റഹ്മത്ത്,ബുഷ്റ, നിഷ മോൾ, കെ. സി ജോസഫ്, ആർ.കെ ഇബ്രാഹിം, കെ. ഡി ശശി, ജോയി പി. എം, മൊയ്തു,ബഷീർ കെ. പി,
ജോസഫ് പുല്ലുമാരിയിൽ, സൂപ്പി.വി.പി,സുലൈമാൻ പി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.



Leave a Reply