May 13, 2026

ഉമ്മൻചാണ്ടി അനുസ്മരണം ജൂലൈ 17ന് 

0
Img 20240713 Wa00562
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മൺമറഞ്ഞ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 17 ഉച്ചയ്ക്ക് 3 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ചാണ് അനുസ്മരണപരിപാടി.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പി ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തും.

 

 

ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ സാമൂഹ്യപ്രവർത്തകക്കുള്ള ഉമ്മൻചാണ്ടിപുരസ്കാരം സാമൂഹിക-ജീവ കാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ ചെയ്തു വരുന്ന നർഗീസ് ബീഗത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മാനിക്കും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ എന്നിവർ ചേർന്ന് നിർധനരോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണം നിർവഹിക്കും.

 

 

ബെന്നി ബഹനാൻ എംപി, കെ സി ജോസഫ്, എ പി അനിൽകുമാർ എംഎൽഎ, പി സി വിഷ്ണുനാഥ് എംഎൽഎ, ടി സിദ്ദിഖ്‌ എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഐസി ബാലകൃഷ്ണൻ എംഎൽഎ, തുടങ്ങി കോൺഗ്രസ്- ഐഎൻടിയുസി സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്നും പരിപാടി വിജയമാക്കാൻ മുഴുവൻ തൊഴിലാളി നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ഐഎൻടിയുസി ജില്ലാപ്രസിഡണ്ട് പി പി ആലി അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *