May 13, 2026

ചാന്ദ്രദിനം ആഘോഷിച്ച് അസംപ്ഷൻ എ.യു.പി സ്കൂൾ 

0
Img 20240722 140656
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: അമ്പിളി അമ്മാവനെ ഒന്നു തൊടാൻ ചാന്ദ്രദിന പരിപാടികളുമായി അസംപ്ഷൻ എ.യു.പി സ്കൂൾ റോക്കറ്റ് നിർമാണം, പോസ്റ്റർ നിർമാണം, പതിപ്പ് നിർമാണം ചാന്ദ്രദിനക്വിസ് എന്നിങ്ങനെ വിവിധപരിപാടികളാണ് സംഘടിപ്പിച്ചത്. ചന്ദ്രമനുഷ്യൻ്റെ വേഷധാരി കുട്ടികളെ കാണാൻ എത്തിയതും ആശംസകൾ നേർന്നതും ഏറെ കൗതുകകരമായി. ചാന്ദ്രദിന പരിപാടികൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ ടിൻ്റു തോമസ്, അധ്യാപകരായ ചരിസ്മ തോമസ്, സോണിയ, സിസ്റ്റർ സിമി എന്നിവർ നേതൃത്വം വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *