November 14, 2024

ഭരിക്കുന്നവർ ജനാധിപത്യവും സമത്വവും തകർക്കുന്നു – പ്രിയങ്ക ഗാന്ധി

0
Img 20241023 132935

കല്‍പ്പറ്റ: രാജ്യം ഭരിക്കുന്നവർ ജനാധിപത്യവും സമത്വവും തകർക്കുകയാണന്ന് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി നടന്ന വൻ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യം ഇന്ന് ഏകാധിപത്യ ഭരണത്തിലാണ്.രാജ്യത്തിൻ്റെ സഹോദര്യം തകർക്കുകയാണ് ഭരിക്കുന്നവർ.

രാജ്യത്തിന് ഇനി ആവശ്യം ഒരു പുതു ശക്തിയാണ്. 17ാം വയസിൽ പിതാവിനൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് ഞാൻ. വയനാട് എൻ്റെ സ്വന്തം കുടുംബമാണ്. വയനാടിൻ്റെ സന്തോഷത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും.തൻ്റെ സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പം ചൂരൽമല ദുരന്തമേഖല സന്ദർശിച്ചപ്പോൾ വയനാടിൻ്റെ ദുഃഖം ഞാൻ നേരിട്ട് മനസിലാക്കി. എന്നെ സ്വീകരിച്ച വയനാടൻ ജനതക്ക് നന്ദി.

 

 

പുതിയ സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ പതിനായിരങ്ങൾ പങ്കെടുത്തു. സമാപന വേദിയിലാണ് പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുത്തു.നേതാക്കന്മാരായ കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, കെ. സുധാകരൻ, പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, മോൻസ് ജോസഫ് ,ടി. സിദ്ധീഖ് എം.എൽ.എ ഉൾപ്പെടെ ദേശീയ സംസ്ഥാന നേതാക്കൾ വയനാട്ടിലെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *