ഇഫ്താർ വിരുന്നുകൾ ഒരുമയുടെ പ്രതീകം ; ടി സിദ്ധിക്ക് എം എൽ എ
കൽപ്പറ്റ: വിശുദ്ധ റമദാൻ മാസത്തിൽ എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഈ കൂട്ടായ്മകൾ സമൂഹത്തിൽ വിഭാഗീയത ഇല്ലാതാക്കുന്ന ഒരുമയുടെ പ്രതീകമാണെന്നും സൗഹൃദം വളർത്താൻ സഹായിക്കുമെന്നും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ അഭിപ്രായപ്പെട്ടു.
എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.എൻ.റ്റി.യൂ.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി, കെ.പി.സി.സി മെമ്പർ കെ.എൽ. പൗലോസ്, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപറ്റ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് എന്നിവർ പങ്കെടുത്തു.
സജി ജോൺ, സി.ജി. ഷിബു, സി.കെ. ജിതേഷ്, എൻ.വി. അഗസ്റ്റ്യൻ, സി.എച്ച്. റഫീഖ്, ബിന്ദുലേഖ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply