ഭീകര വിരുദ്ധ പ്രതിജ്ഞ നടത്തി; ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്
ബത്തേരി:കാശ്മീരിലെ പഹല്‍ഗാവിലെ ഭീകര ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ നടത്തി.ഓള്‍ ഇന്ത്യതൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ ചീഫ് കോഡിനേറ്റര്‍ പി.എം. ജോര്‍ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.യോഗത്തില്‍ ജില്ലാ നേതാക്കളായ സിപി അഷ്‌റഫ്,കെ പി രാമചന്ദ്രന്‍,എംസി റഷീദ്,പി.സ്മിത പൗലോസ,ബേബി ദയാക്ഷ്ണി ബത്തേരി, കെ ടി അശ്രഫ്, എംസി ജോസഫ്, തോപ്പില്‍ ഹാരിസ,മുഹമ്മദലി ബത്തേരി, ജോണ്‍സണ്‍ പുല്‍പ്പള്ളി,തുടങ്ങിയവര്‍ സംസാരിച്ചു.
കല്‍പ്പറ്റ- കാശ്മീരിലെ പഹല്‍ഗാവില്‍ നടന്ന രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിനും നിരപരാധികളായ മനുഷ്യരെ അറുകൊല ചെയ്തതിലും പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു.
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവണ്‍മെന്റിന് ആണെന്നും അത് നിര്‍വഹിക്കാത്തതാണ് കാശ്മീരിലെ പഹല്‍ഗാവില്‍ ഈ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവം രാജ്യത്തെ ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര ഗവര്‍മെന്റ് അതിശക്തമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു





Leave a Reply