May 31, 2026

മത രാഷ്ട്രവാദം സാമ്രാജ്യത്വ ഉല്‍പ്പന്നം:വേണുഗോപാലന്‍ കുനിയില്‍

0
;lji

 

കല്‍പ്പറ്റ: മതരാഷ്ട്രവാദം സാമ്രാജ്യത്വ ഉല്‍പ്പന്നമാണെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കണ്‍വീനര്‍ വേണുഗോപാലന്‍ കുനിയില്‍ പറഞ്ഞു.ഇന്ത്യന്‍ ഫാസിസത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റയില്‍ സ:കെ.ജെ.എല്‍ദൊ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.ജി മോഹന്‍ദാസ്, ഉണ്ണികൃഷ്ണന്‍ ചീരാല്‍ എന്നിവര്‍ എല്‍ദോയെ അനുസ്മരിച്ച് സംസാരിച്ചു. വര്‍ഗ്ഗീസ് വട്ടേകാട്ടില്‍ അദ്ധ്യക്ഷനായി.കള്‍ച്ചറല്‍ ഫോറംസംസ്ഥാന ചെയര്‍മാന്‍ വി.എ.ബാലകൃഷ്ണന്‍,സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ വയനാട് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്,സുനില്‍ ജോസഫ്, എം.കെ. ഷിബു,ബഷീര്‍ ആന്ദ് ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു.

ഏറ്റവും മികച്ച രീതിയില്‍ ജനവിരുദ്ധമായ കോര്‍പ്പറേറ്റ് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ആര്‍ എസ്എസ് നവഫാസിസ്റ്റ് സര്‍ക്കാര്‍. രാജ്യത്തെ സമ്പത്ത് നാടനും മറുനാടനുമായ കുത്തകകള്‍ക്കായി തീറെഴുതുകയാണ്. അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടുന്നതിന് വേണ്ടി വലിയ രീതിയില്‍ വര്‍ഗ്ഗീയ മത ധ്രുവീകരണം നടത്തുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. കശ്മീരിലെ ടൂറിസ്റ്റുകളെയും ഗൈഡുകളെയും കൂട്ടക്കൊല ചയ്ത പശ്ചാത്തലത്തില്‍ പരമാവധി ഹിന്ദു മുസ്ലിം വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ബ്രിട്ടനെതിരായ സ്വാതന്ത്ര്യ സമരത്തിന്റെ ഫലമായി വളര്‍ന്ന് വന്ന മുഴുവന്‍ ഇന്ത്യക്കാരനെയും ഉള്‍കൊള്ളുന്ന ഇന്ത്യന്‍ ദേശീയതക്ക് നേര്‍ വിപരീതമായി, ബ്രാഹ്‌മണിക് ഹിന്ദുത്വ ദേശീയതയെ പ്രതിഷ്ഠിക്കാനുള്ള വര്‍ഗ്ഗീയ ഫാസിസ്റ്റ് പരിശ്രമങ്ങള്‍ പരാജയപ്പെടുത്തുവാന്‍ എല്ലാ മതേതര ജനാധിപത്യ ശക്തികളും മുന്നോട്ട് വരണമെന്ന് വേണുഗോപാലന്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *