June 18, 2026

തെരുവുനായ ആക്രമണം: 84-കാരന് പരിക്ക്, നഗരസഭ ഇടപെടുന്നു

0
IMG_20250603_204755
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി-കോഴിക്കോട് റോഡിൽ എൽ.എഫ്. സ്കൂളിന് സമീപം ഒരു വർഷത്തോളമായി തുടരുന്ന തെരുവുനായ ആക്രമണത്തിന്ഇരയായി 84 വയസ്സുകാരൻ. താഴയങ്ങാടി സ്വദേശി അബ്രഹാമിനാണ് ഇന്ന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിന് കടിയേറ്റ ഇദ്ദേഹത്തെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒരു വർഷമായി ഈ മേഖലയിൽ ആളുകളെ ആക്രമിക്കുന്ന ഈ തെരുവുനായ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സംഭവത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വിഭാഗത്തിലെ കണ്ടിജന്റ് ജീവനക്കാർക്ക് ചുമതല നൽകിയതായി നഗരസഭ അധികൃതർ അറിയിച്ചു.

പ്രദേശത്തെ ശല്യം പൂർണ്ണമായും പരിഹരിക്കുന്നത് വരെ 24 മണിക്കൂറും എൽ.എഫ്. ജംഗ്ഷനിൽ കാവൽ ഏർപ്പെടുത്തുമെന്നും നഗരസഭ വ്യക്തമാക്കി. വീണ്ടും ആക്രമണങ്ങൾ ഉണ്ടായാൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *