May 7, 2026

സിപിഐഎം പ്രതിഷേധ സദസ്സും പ്രകടനവും നടത്തി

0
site-psd-142
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: മരക്കടവില്‍ കാനാട്ട് മലയില്‍ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുക, പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി പെരിക്കല്ലൂര്‍ ടൗണില്‍ സിപിഐഎം മുള്ളന്‍കൊല്ലിലോക്കല്‍ കമ്മിറ്റി പ്രകടനവും പ്രതിഷേധ സദസ്സും നടത്തി. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.പി വിന്‍സെന്റ് അധ്യക്ഷനായിരുന്നു. രുക്മിണി സുബ്രഹ്‌മണ്യന്‍, എം.എസ് സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, പി.ജെ പൗലോസ്, സജി മാത്യു, പി.എ മുഹമ്മദ്, കെ വി ജോബി, സണ്ണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *