May 5, 2026

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയില്‍

0
site-psd-109
By ന്യൂസ് വയനാട് ബ്യൂറോ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തില്‍പ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ ജയന്‍, പുളിക്കല്‍ വീട്ടില്‍ രാജന്‍, കുഴുപ്പില്‍ വീട്ടില്‍ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള അമരക്കുനിയിലെ ഒരു സ്വകാര്യ തോട്ടത്തില്‍ വെച്ചാണ് ഇവര്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് മലയണ്ണാനെ വേട്ടയാടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് വേട്ടയാടാനുപയോഗിച്ച എയര്‍ ഗണ്ണും കണ്ടെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *