May 1, 2026

ഒബിസി മോര്‍ച്ച വയനാട് ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

0
site-psd-154
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഒബിസി മോര്‍ച്ച വയനാട് ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു. ഇതിന് ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിലെ(അടല്‍ സ്മൃതി) വി.കെ. കേശവദാസ് സ്മാരക ഹാളില്‍ നടത്തിയ ചടങ്ങ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഷാജിദാസ് അധ്യക്ഷനായി. ബിജെപി സംസ്ഥാന സമിതി അംഗം കെ. സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.

ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈബു, സെക്രട്ടറി രാധ സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എസ്. ഷിബി, ഗിരീഷ് കട്ടക്കളം, ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത, പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് മനു പ്രസാദ്, സനല്‍കുമാര്‍, കെ. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *