ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണം: സിപിഐ
മാനന്തവാടി: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ആവശ്യപ്പെട്ടു.ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യന്റെ വേദനയെ രാഷ്ട്രീയ അവസരമായി കണക്കാക്കാന്‍ സാധിക്കില്ല. വയനാട്ടിലെ ജനങ്ങള്‍ അര്‍ഹമായ സഹായം അനുവദിക്കുന്നതിലും ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറകണമെന്നും ഇ ജെ ബാബു ആവശ്യപ്പെട്ടു.
വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ന്യായീകരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വായ്പകളില്‍ ഇളവ് നല്‍കുന്നതിനുള്ള ദുരന്തനിവാരണ നിയമത്തിലെ അനുബന്ധ വകുപ്പ് 2025 മാര്‍ച്ചില്‍ ഭേദഗതി ചെയ്തു. തീരുമാനം എടുക്കേണ്ടത് ബാങ്കുകളാണ്. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രം അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം.വായ്പ എഴുതിത്തള്ളാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കുന്ന ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ വിവേചനാധികാരം ഉപയോഗിച്ച് ദുരന്തബാധിതരെ സഹായിച്ചുകൂടേ എന്നും, വായ്പ എഴുതിത്തള്ളുന്നതില്‍ മാനുഷിക പരിഗണന കാട്ടണമെന്നും ഹൈകോടതി കേന്ദ്രത്തോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല ഇത് വയനാടന്‍ ജനതയോടുള്ള വെല്ല് വിളിയാണ്. 207 പേരുടെ 3.85 കോടി രൂപയുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇത് മാതൃകയാക്കണമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.പ്രകൃതി ദുരന്തത്തില്‍ മറ്റ് സംസ്ഥാനങ്ങളോട് കാണിക്കുന്ന സമീപനമല്ല കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും ഇ ജെ ബാബു പറഞ്ഞു.
വായ്പയുടെ കാര്യത്തിലും പ്രതികൂല നയം സ്വീകരിക്കുന്നത് അംഗികരിക്കാന്‍ കഴിയില്ല.വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2221 കോടി രൂപയാണ് വയനാട് പുനര്‍നിര്‍മ്മാണത്തിനായി കേരളം അവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്നാണ് ആദ്യഘട്ട ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സമാന ആവശ്യംകേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ അന്തിഘട്ട ചര്‍ച്ചയിലും ചീഫ് സെക്രട്ടറി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 260.56 കോടി കേന്ദ്രം വയനാടിനായി അനുവദിച്ചത്. അതേസമയം, പ്രളയ ദുരന്തം നേരിട്ട അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത് വീടുകളും ഉപജീവന മാര്‍ഗങ്ങളും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം വലിയ സഹായം പ്രതീക്ഷിച്ചിരുന്നു. പകരം അവര്‍ക്ക് ലഭിച്ചത് അവഗണനയാണ്.





Leave a Reply