സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു
വെള്ളമുണ്ട: പുരോഗമന കലാസാഹിത്യ സംഘം പനമരം മേഖല കമ്മിറ്റി, ചങ്ങാടം ദീപ്തി വായനശാല, തരുവണ ആര്‍ട്സ് ലാന്‍ഡ് ലൈബ്രറി എന്നിവ സംയുക്തമായി ‘ഗാന്ധി മുതല്‍ ഗാസ വരെ’ എന്ന വിഷയത്തില്‍ തരുവണയില്‍ സാംസ്‌കാരിക സദസ് നടത്തി. സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീജിത്ത് ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സംഘം പനമരം മേഖല പ്രസിഡന്റ് കേശവന്‍ അധ്യക്ഷനായി. സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാര്‍,പ്രസിഡന്റ് മുസ്തഫ ദ്വാരക,ഇബ്രാഹിം പള്ളിയാല്‍ , ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply