May 6, 2026

വയനാട് ജില്ലാതല വായനോത്സവം സംഘടിപ്പിച്ചു

0
site-psd-268
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനോത്സവത്തിന്റെ ജില്ലാതല മത്സരം മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി.ഹൈസ്‌കൂള്‍ വിഭാഗത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരും മുതിര്‍ന്നവരുടെ രണ്ട് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരും ഡിസംബറില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന വായനോത്സവത്തിനു യോഗ്യത നേടി.ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. സത്താര്‍ അധ്യക്ഷനായി.

ലൈബ്രറി കൗണ്‍സില്‍ നിര്‍ദേശിച്ച പുസ്തകങ്ങളില്‍നിന്നു പൊതുവിജ്ഞാനം ആസ്പദമാക്കിയുമുള്ള ചോദ്യങ്ങളുടെ എഴുത്തുപരീക്ഷയും ക്വിസ് മത്സരവും ആണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, മുതിര്‍ന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നടന്നത്.ജില്ലാ ജോയിന്റ് സെക്രട്ടറി എം. ദേവകുമാര്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന്‍, സെക്രട്ടറി സി.എം. സുമേഷ്, സംസ്ഥാന സമിതി അംഗങ്ങളായ ടി.ബി. സുരേഷ്, പി. ശിവദാസ്, എം. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *