ജില്ല ശാസ്ത്രോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
മുട്ടില്‍: വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 16,17 (വ്യാഴം, വെള്ളി) തിയതികളില്‍ സംഘടിപ്പിക്കുന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു മോഹനന്‍ അധ്യക്ഷയായി.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീമ മാങ്ങാടന്‍, വാര്‍ഡ് മെമ്പര്‍ ആയിഷ കാര്യങ്ങല്‍, ഡബ്ല്യുഎംഒ മാനേജര്‍ കെ. മുജീബ് ഫൈസി, സ്ഥാപന മേധാവികളായ എന്‍.യു അന്‍വര്‍ ഗൗസ്, ബിനുമോള്‍ ജോസ്, പി.ശ്രീജ, ഷഫീന റഷീദ്, ഡബ്ല്യുഎംഒ സ്പെഷല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ടി റിഷാദ്, ഉസ്മാന്‍ കോയ ദാരിമി, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ സി.കെ ജാഫര്‍, എന്‍.അബ്ദുല്‍ നിസാര്‍, പി.ജൗഹര്‍, കെ.സൈഫുദ്ദീന്‍, കെ .യസീര്‍, സി.എച്ച് സുമയ്യ എന്നിവര്‍ സംസാരിച്ചു.





Leave a Reply