കെ.കെ. ഏബ്രഹാമിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: ഗാന്ധി ദര്‍ശന്‍ സമിതി
പുല്‍പ്പള്ളി: 2018 -ല്‍ പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയുടെ പ്രസിഡന്റു സ്ഥാനത്തു നിന്നും, രാഷ്ട്രീയ പകപോക്കലിന്റെ ഫലമായി പുറത്താക്കപ്പെട്ട കെ.കെ. ഏബ്രഹാമിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന്, ഗാന്ധി ദര്‍ശന്‍ സമിതി ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.രാജേന്ദ്രന്റെ ദൂരൂഹ മരണം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ഉണ്ടാക്കിയ വ്യാജ ആത്മഹത്യാകുറിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.നേതൃയോഗത്തില്‍,ഗാന്ധി ദര്‍ശന്‍ സമിതി പ്രസിഡന്റ് കെ.സി. ജേക്കബ്ബ് അദ്ധ്യക്ഷനായി.വി.എം. പൗലോസ് ഉദ്ഘാടനം ചെയ്തു. വി.ടി. തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കര്‍ണാടകയില്‍ ഏക്കര്‍കണക്കിന് സ്ഥലത്ത് ഇഞ്ചി കൃഷി നടത്തുന്നതിനും, കച്ചവടം നടത്തുന്നതിനും, വീടു നിര്‍മ്മിക്കുന്നതിനും ഒക്കെയായി ബാങ്കില്‍ നിന്നും വായ്പയെടുത്തവര്‍ തിരിച്ചടക്കാതെ വന്നപ്പോള്‍ ശേഷം അതെല്ലാം കെ.കെ. ഏബ്രഹാമിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നടത്തുന്ന ഗൂഢ ശ്രമം അംഗീകരിക്കില്ല.
കെ. കെ ഏബ്രഹാമിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസ്വസ്ഥരായവര്‍ അദ്ദേഹത്തെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യോഗം കുറ്റപ്പെടുത്തി.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ ദുരൂഹ മരണം ബാങ്ക് വായ്പയുടെ കടത്തിന്റെ പേരിലാക്കി ചിത്രീകരിച്ച്, കള്ളക്കേസുകള്‍ ഉണ്ടാക്കി ഇക്കൂട്ടര്‍ നിരപരാധിയായ ഏബ്രഹാമിനെ
ജയിലിലടച്ചു. മാത്രമല്ല കള്ളപ്പരാതികള്‍ മെനഞ്ഞുണ്ടാക്കി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനം ചെലുത്തി ഇ.ഡി. വിജിലന്‍സ്, തുടങ്ങിയ ഏജന്‍സികളെക്കൊണ്ട് കേസെടുപ്പിച്ച് ജയിലിലടപ്പിച്ചു. അതിനെയെല്ലാം അതിജീവിച്ച് വീണ്ടും കെ.കെ. ഏബ്രഹാം കര്‍മനിരതനാവുമ്പോള്‍, വീണ്ടും കറുത്ത ശക്തികള്‍ അദ്ദേഹത്തെ തകര്‍ക്കുന്നതിനുവേണ്ടിയാണ് ഇപ്പോഴത്തെ സമരാഭാസങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന കേളക്ക വല രാജേന്ദ്രന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ തിരക്കഥ പുറത്തുവരണമെങ്കില്‍ നിഷ്പക്ഷവും, നീതി പൂര്‍വ്വവുമായ അന്വേഷണം ആവശ്യമാണ്. ഇതിന് സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്, ഗാന്ധി ദര്‍ശന്‍ സമിതി നിവേദനം നല്കിയിട്ടുണ്ട്.
സി. പി. ജോയി. ബേബി സുകുമാരന്‍ മാസ്റ്റര്‍’ ജോഷി കുരിക്കാട്ടില്‍
എം.ടി. കരുണാകരന്‍. മധു മാങ്കോട്ടില്‍ ‘ വിജയന്‍ തോമ്പ്രക്കുടി. സജി വിരിപ്പാ മറ്റം. കെ.വി. ക്ലീറ്റസ്. സജിപെരുമ്പില്‍, ശ്രീജി ജോസഫ്. സുലൈമാന്‍ ഹനുമാ. കെ.എം. ഷിനോയ് ‘സി.എ അയൂബ്ബ് .കെ.കെ. സ്‌കറിയ ‘. അല്‍ജിത് ജേക്കബ് ‘ സജി ഇടിയാകുന്നേല്‍ പ്രസംഗിച്ചു.





Leave a Reply