May 1, 2026

വയനാട് ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം 16ന് തുടങ്ങും

0
site-psd-316
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം വയനാട് ഓര്‍ഫനേജിന് കീഴില്‍ മുട്ടില്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, യുപി സ്‌കൂളുകളില്‍ 16, 17 തീയതികളില്‍ നടത്തും.മേള വിളംബരം ചെയ്ത് 15ന് രാവിലെ 10ന് മുട്ടില്‍ ടൗണില്‍നിന്നു കാമ്പസിലേക്ക് ഘോഷയാത്ര നടത്തും.ശാസ്ത്രോത്സവത്തില്‍ ശാസ്ത്രഗണിത, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ, വിവര സാങ്കേതിക വിഭാഗങ്ങളില്‍ 1,500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്,പ്രചാരണ വിഭാഗം ചെയര്‍പേഴ്സന്‍ ഉഷ തമ്പി, കണ്‍വീനര്‍ സേതു, വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ കോയ, ജോയിന്റ് കണ്‍വീനര്‍മാരായ പി. ശ്രീജ, പി. ജൗഹര്‍, എന്‍. അബ്ദുള്‍ നിസാര്‍, കെ. സൈഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സബ് ജില്ലകളില്‍ ഒന്ന്, രണ്ട് സ്ഥാനം നേടിയ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ജില്ലാതലത്തില്‍ മത്സരിക്കുക. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികള്‍ക്കുപുറമേ വ്യക്തിഗത മെമന്റൊയും നല്‍കും. ഒരേസമയം മൂന്നൂറ് പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് ഊട്ടുപുര സജ്ജമാക്കിയിട്ടുണ്ട്. രണ്ടു ദിവസവും വൈകുന്നേരം 4.30 വരെ മേള കാണുന്നതിന് പൊതുജനങ്ങള്‍ക്കു സൗകര്യം ഉണ്ടാകും.16ന് രാവിലെ 10ന് ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി മേള ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും

17ന് ഉച്ചകഴിഞ്ഞ് സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം. മുഹമ്മദ് ബഷീര്‍, ഉഷ തമ്പി, ജുനൈദ് കൈപ്പാണി, സീത വിജയന്‍, മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് ചിറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജഷീര്‍ പള്ളിയാല്‍, അയിഷാബി, ലക്ഷ്മി കേളു, ഡബ്ല്യുഎംഒ സ്‌കൂള്‍ മാനേജര്‍ കെ.കെ. അഹമദ് ഹാജി, ഡബ്ല്യുഎംഒ പ്രസിഡന്റ് പി.പി. അബ്ദുള്‍ ഖാദര്‍, സെക്രട്ടറി മുഹമ്മദ് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *