ബി.ജെ.പി തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി
മാനന്തവാടി:കോണ്‍ഗ്രസ്സ് ഭരിയ്ക്കുന്ന തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനും , സ്വജന പക്ഷപാത നിലപാടുകള്‍ക്കുമെതിരെ ബി.ജെ.പി തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി.ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മധു അധ്യക്ഷനായി.തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ പണം തട്ടിയെടുക്കുന്നത് വിവരാവകാശ രേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടെന്നും .അത് തിരിച്ചടപ്പിയ്ക്കുന്നത് വരെ ബി.ജെ.പി ശക്തമായ സമരങ്ങള്‍ സംഘടിപ്പിയ്ക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു.
പഞ്ചായത്തില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ്സ് ഭരണ സമിതി എല്ലാ രംഗങ്ങളിലും അഴിമതിയും , കെടുകാര്യസ്ഥതയുമാണ് കാണിയ്ക്കുന്നത്. ജനക്ഷേമ പദ്ധതികള്‍ക്കായുള്ള ഫണ്ടുകള്‍ ലാപ്‌സാകുന്ന അവസ്ഥയാണുള്ളത്.റോഡുകളുടേയും ,പാലങ്ങളുടേയും ശോചനീയാവസ്ഥ പരിഹരിയ്ക്കുന്നതിനുള്ള യാതൊരു നടപടിയും ഭരണ സമിതിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.
ഇടതു വലതു മുന്നണികളുടെ പണിയാളുകളായി പഞ്ചായത്തുദ്യോഗസ്ഥന്‍മാര്‍ അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തെരുവില്‍ നേരിടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു. വികസന സമിതിയുടെ തീരുമാനങ്ങള്‍ കടലാസിലൊതുക്കുകയാണെന്നും , ഭരണ സമിതിയുടെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിയ്ക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച ജില്ലാ കമ്മറ്റി അംഗം ഇ. മാധവന്‍ പറഞ്ഞു. മേഖല സെക്രട്ടറി കണ്ണന്‍ കണിയാരം, എസ്.ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മഹേഷ് വാളാട്, എസ്.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ. ശരത്ത് കുമാര്‍ , സുമ രാമന്‍, ഗിരീഷ് കട്ടക്കളം, അഭിലാഷ്, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു





Leave a Reply