മുതിർന്നവർ മനസ്സ് തുറന്ന വയോജന സ്വാസ്ഥ്യ സംഗമം
തരിയോട്:മുതിർന്ന പൗരരുടെ ശാരീരിക മാനസിക സുസ്ഥിതി ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ തരിയോട് കർലാട് ലേക്കിൽ ജില്ലാതല വയോജന സ്വാസ്ഥ്യ സംഗമം സംഘടിപ്പിച്ചു. തുല്യനീതിയിലധിഷ്ഠിതമായ സമൂഹത്തെ വാർത്തെടുക്കുന്നതിൽ മുതിർന്ന പൗരരുടെ അനുഭവ പരിജ്ഞാനവും ജീവിത ദർശനവും പ്രാദേശിക -ആഗോള പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ സംഗമം ആഹ്വാനം ചെയ്തു. ജില്ലയിലെ വിവിധ വൃദ്ധ സദനങ്ങളിൽ നിന്നുള്ള നൂറിലധികം വയോജനങ്ങൾ പങ്കെടുത്ത സ്വാസ്ഥ്യ സംഗമം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
സംഗമത്തോടനുബന്ധിച്ച് നടത്തിയ ലോക കാഴ്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്‌ഥിരംസമിതി ചെയർപേഴ്‌സൺ എം മുഹമ്മദ് ബഷീർ നിർവഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ് മുഖ്യപ്രഭാഷണവും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി.
ജില്ലാ എൻപിഎൻസിഡി നോഡൽ ഓഫീസർ ഡോ. കെ ആർ ദീപ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഗിബ്സൺ രാജ്, തരിയോട് ബ്ലോക് മെഡിക്കൽ ഓഫീസർ ഡോ. ഷൈനി മാത്യു, ഗവ. മെഡിക്കൽ കോളജ് ഒഫ്താൽമോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. രചന ചന്ദ്രൻ, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എം മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ പി എം ഫസൽ, ജില്ലാ ഒഫ്താൽമിക് കോഡിനേറ്റർ കെ രവി, തരിയോട് പബ്ലിക് ഹെൽത്ത് നഴ്‌സ് സൂപ്പർവൈസർ കെ എൽ ശോഭന, ഹെൽത്ത് സൂപ്പർവൈസർ ബേസിൽ എന്നിവർ സംസാരിച്ചു. ഉണർവ് കലാസംഘം അവതരപ്പിച്ച ഫോക് സംഗീത നൃത്തം, ദേശീയ അന്ധതാ കാഴ്ച വൈകല്യ പരിപാടിയുടെ നേതൃത്വത്തിലുള്ള നേത്രപരിശോധന ക്യാമ്പ്, ആഗോള കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായുള്ള ശാസ്‌ത്രീയ കൈഴുകൽ പരിശീലനം എന്നിവയും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.





Leave a Reply