May 4, 2026

ജില്ലയിലെ പ്രധാന തൊഴില്‍ അറിയിപ്പുകള്‍

0
thozhil
By ന്യൂസ് വയനാട് ബ്യൂറോ

പ്രൊമോട്ടർ നിയമനം

ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ പട്ടികവർഗ്ഗ / ഹെൽത്ത് പ്രൊമോട്ടർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 20 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് അവസരം. പത്താം താരമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പി.വി.റ്റി.ജി /അടിയ /പണിയ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം തരം യോഗ്യത മതിയാവും. നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ, ആയുർവ്വേദം /പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ഒക്ടോബർ 25 വൈകിട്ട് നാലികം നിശ്ചിത മാതൃകയിലുള്ള അപേക്ഷ കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ഐ.റ്റി.ഡി.പി ഓഫീസിലോ മാനന്തവാടി, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസുകളിലോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നൽകണം. ഫോൺ: 04935 240210 (മാനന്തവാടി), 04936 221074 (സുൽത്താൻ ബത്തേരി)

ഫാർമസിസ്റ്റ് നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 22 ന് രാവിലെ 11 ന് കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 273322

ലാബ് ടെക്‌നീഷ്യൻ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നീഷ്യൻ നിയമനം നടത്തുന്നു. ബി.എസ്.സി- എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 22 ന് രാവിലെ 11ന് കാപ്പുകുന്നു കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 273322

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *