അതി ദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനവുമായി മൂപ്പൈനാട് പഞ്ചായത്ത്
അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം നടത്തി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. രണ്ട് കുടുംബങ്ങള്‍ക്ക് ഭൂമി, മൂന്ന് കുടുംബങ്ങള്‍ക്ക് വീട്, 42 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് എന്നിവയ്ക്ക് പുറമെ മരുന്ന് ആവശ്യമുള്ള 20 കുടുംബങ്ങള്‍ക്കും പഞ്ചായത്ത് സേവനം നല്‍കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാന്‍ സലാം അധ്യക്ഷനായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷരായ കെ.റഫീഖ്, പി.കെ സാലിം, ഡയാന മച്ചാഡോ അംഗങ്ങളായ വി.എന്‍ ശശീന്ദ്രന്‍, യശോദ, ശശിധരന്‍, വി.ഇ.ഒ നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply