May 5, 2026

അധ്യാപകർ വിട്ടുനിന്നു – ക്ലസ്റ്റർ പ്രഹസനമായി.കെ പി എസ് ടി എ

0
IMG_20251019_125637
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ആറാം പ്രവൃത്തി ദിവസമായ ശനിയാഴ്ച നടത്തിയ അധ്യാപക പരിശീലനം ജില്ലയിൽ ഭൂരിപക്ഷം അധ്യാപകരും ബഹിഷ്ക്കരിക്കുകയും, ശമ്പളപരിഷ്കരണം നടപ്പിലാക്കുക, ഡി എ കുടിശിക അനുവദിക്കുക ജോലി സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ ഡി.ഡി.ഇ. ഓഫീസിന് മുന്നിൽ ധർണ നടത്തുകയും ചെയ്തു. പ്രത്യേക മൊഡ്യൂളോ പരിശീലന സാമഗ്രികളോ ഇല്ലാതെ തട്ടിക്കൂട്ടി നടപ്പിലാക്കിയ ക്ലസ്റ്റർ തികഞ്ഞ പരാജയമായി മാറി. ആഴ്ചയിൽ അഞ്ചു പ്രവൃത്തി ദിവസമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിനെ മറികടന്നുകൊണ്ട് ആറാം പ്രവൃത്തി ദിനത്തിൽ ക്ലസ്റ്റർ സംഘടിപ്പിച്ചത് എസ്.എസ്.കെ.യുടെ അധ്യാപക വിരുദ്ധ നിലപാടിൻ്റെ ഏറ്റവും പുതിയ തെളിവാണ്. അനാവശ്യമായ അക്കാദമിക് പരീക്ഷണങ്ങളിലൂടെ ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ ഓരോ വർഷവും പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. യാഥാർത്ഥ്യം തിരിച്ചറിയാതെ വീണ്ടും അധ്യാപകരിൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി പ്രസ്താവിച്ചു .നടപ്പിലാക്കേണ്ട ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവയ്ക്കുന്നതാണ് ഈ സർക്കാരിൻ്റെ രീതി. വർഷങ്ങളായി സർവീസിൽ പ്രവേശിച്ചിട്ടും ഭിന്നശേഷി നിയമനത്തിൻ്റെ പേരിൽ തടഞ്ഞു വച്ചിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് തന്ത്രമാണ്. ഡി എ കുടിശ്ശിക, ഡി എ യുടെ മുൻകാല പ്രാബല്യം, ശമ്പള പരിഷ്കരണത്തിന്റെ കുടിശിക , അടുത്ത ശമ്പള പരിഷ്കരണം, പരീക്ഷാ പേപ്പർ മൂല്യനിർണയത്തിന്റെ കുടിശ്ശിക തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ എത്രയും പെട്ടെന്ന് അധ്യാപകർക്കും ജീവനക്കാർക്കും നൽകാനുള്ള കുടിശ്ശികകൾ നൽകണമെന്നും നിയമനങ്ങൾക്ക് അംഗീകാരവും ആനുകൂല്യങ്ങളും നൽകണമെന്നും അല്ലാത്തപക്ഷം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് വരെ കെ പി എസ് ടി എ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെ പി എസ് ടി എ പ്രസ്താവിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ടി എൻ സജിൻ, ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാജു ജോൺ അധ്യക്ഷത വഹിച്ചു.,ജില്ലാ സെക്രട്ടറി ടി എം അനൂപ്, സി.കെ. സേതു, കെ കെ പ്രേമചന്ദ്രൻ , ഷെർലി സെബാസ്റ്റ്യൻ, ടി എം വിൽസൺ, കെ സി അഭിലാഷ് , ഷിജു കുടിലിൽ, ജോൺസൻ ഡിസിൽ വ, ശ്രീജേഷ് ബി നായർ,കെ.എസ് അനൂപ് കുമാർ ജോസഫ് ജോഷി, ഉണ്ണികൃഷ്ണൻ, എം. പി കെ ഗിരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *