ചമ്രവട്ടത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു
ചമ്രവട്ടം: മലപ്പുറം തിരൂര്‍ ചമ്രവട്ടത്ത് വിവാഹ സല്‍ക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി മണിച്ചിറ പൂതിക്കാട് റോഡില്‍ പെരുമണ്ണില്‍ മൂസയുടെ മകന്‍ സ്വദേശി അജ്മല്‍ (24) ആണ് മരിച്ചത്.അജ്മലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 8:30ന് മണിച്ചിറ ജുമാ മസ്ജിദില്‍.
കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും യുവാവിനും പരിക്കേറ്റു.ദിശതെറ്റിയെത്തിയ ബൈക്ക് ചമ്രവട്ടം കടവില്‍ നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Leave a Reply